ഉളിക്കല്‍ : ഉളിക്കല്‍ ഉണ്ണിമിശിഹാ തീര്‍ഥാടനദേവാലയത്തില്‍ പത്തുദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്കും നൊവേനയ്ക്കും എണ്ണനേര്‍ച്ചയ്ക്കും തുടക്കമായി. ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് കൊടിയുയര്‍ത്തി. തിരുകര്‍മങ്ങള്‍ക്ക് ഫാ. ജോസഫ് പുറത്തൂര്‍, ഫാ. വര്‍ഗീസ് തോട്ടപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നു. തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച യുവജനദിനമായി ആഘോഷിക്കും. വൈകിട്ട് 3.30ന് തുടങ്ങുന്ന തിരുകര്‍മങ്ങള്‍ക്ക് ഫാ. ആന്റണി പരതേപതിക്കല്‍ നേതൃത്വം നല്കും. ഞായറാഴ്ച രാവിലെ 7.45ന് വിശുദ്ധ കുര്‍ബാന, ഉച്ചയ്ക്ക് 3.30ന് ജപമാല, പാട്ടുകുര്‍ബാന, നൊവേന എന്നിവയുണ്ടാകും. ഫാ. തോമസ് കട്ടയത്തില്‍ നേതൃത്വം നല്കും.
ആറിന് സമര്‍പ്പിതദിനത്തില്‍ ഫാ. വര്‍ഗീസ് മണ്ണാപ്പറമ്പില്‍ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കും. ഏഴിന് രോഗീദിനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ കുളങ്ങരത്തൊട്ടി, 8ന് കുടുംബദിനത്തില്‍ ഫാ. വര്‍ഗീസ് ചെരിയംപുറം, 9ന് തൊഴിലാളിദിനത്തില്‍ ഫാ. ജോര്‍ജ് നെല്ലുവേലില്‍, 10ന് വൈദികദിനത്തില്‍ ഫാ. ജോര്‍ജ് അച്ചാണ്ടിയില്‍ എന്നിവര്‍ നേതൃത്വംനല്കും.
11ന് ഇടവകദിനത്തില്‍ വൈകിട്ട് 4.30ന് ആഘോഷമായ കുര്‍ബാന, തിരുകര്‍മങ്ങള്‍, കുരിശടിയിലേക്ക് പ്രദക്ഷിണം, ആകാശവിസ്മയം എന്നിവയുണ്ടാകും. ഫാ. ജോസഫ് മാണിക്കത്താഴെ, ഫാ. മാത്യു മണിമലത്തറപ്പേല്‍ എന്നിവര്‍ നേതൃത്വം നല്കും.
12ന് സമാപനദിവസം രാവിലെ ആറിന് വിശുദ്ധകുര്‍ബാന, 10ന് തിരുനാള്‍കുര്‍ബാന, പ്രദക്ഷിണം എന്നിവയുണ്ടാകും. ഫാ. ലൂയി മരിയാദാസ് മേനാച്ചേരിയില്‍ നേതൃത്വം നല്കും.
ശ്രദ്ധിക്കുക:
താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
0 comments