കാസര്‍കോട് : ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ ആറുമാസ കാലത്ത് വിവിധ ബാങ്കുകള്‍ മുഖേന 2084.59 ലക്ഷം രൂപ വായ്പ വിതരണം ചെയ്തു. ഈ കാലഘട്ടത്തില്‍ 1853.27 കോടി രൂപ വായ്പ നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 112.48 ശതമാനം നേട്ടം കൈവരിച്ചു.
കൃഷി, അനുബന്ധ പ്രവൃത്തികള്‍, കച്ചവടം, സേവനം തുടങ്ങിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ക്കായി 1183.96 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും 1006.97 കോടി (85.05%) രൂപ മാത്രമേ വിതരണം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. കാര്‍ഷിക മേഖലയില്‍ 634.5 കോടിയും അനുബന്ധ പ്രവൃത്തികള്‍ക്ക് 3.95 കോടിയും നോണ്‍ ഫാം വിഭാഗത്തിന് 36 കോടിയും കച്ചവടം, സേവനം എന്നീ മേഖലകള്‍ക്ക് 332.53 കോടി രൂപയും വായ്പയായി വിതരണം ചെയ്തു.
മുന്‍ഗണന നിശ്ചയിക്കാത്ത മറ്റു മേഖലകളില്‍ വായ്പയായി 1077.62 കോടി രൂപ വിതരണം ചെയ്തു. 669.31 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 161 ശതമാനം നേട്ടം കൈവരിച്ചു. നീലേശ്വരം ബ്ലോക്കില്‍ 474.34 കോടിയും (156.18 ശതമാനം), കാഞ്ഞങ്ങാട് ബ്ലോക്കില്‍ 524.84 കോടിയും (114.87 ശതമാനം), കാസര്‍കോട് ബ്ലോക്കില്‍ 404.70 കോടിയും (113.21 ശതമാനം), മഞ്ചേശ്വരം ബ്ലോക്കില്‍ 481.47 കോടിയും (162.86 ശതമാനം), പരപ്പ ബ്ലോക്കില്‍ 142.05 കോടിയും (51.74 ശതമാനം), കാറഡുക്ക ബ്ലോക്കില്‍ 57.19 കോടി രൂപയുമാണ്(34.66 ശതമാനം) വായ്പയായി വിതരണം ചെയ്തത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ബാങ്കിംഗ്് ഉപദേശക സമിതി യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് ലീഡ് ജില്ലാ മാനേജര്‍ അജിത്കുമാര്‍ മേനോന്‍, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ രവീന്ദ്രന്‍, സിന്‍ഡിക്കേറ്റ് ബാങ്ക് ചീഫ് മാനേജര്‍ കെ കെ ശ്രീകുമാര്‍, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍ ഗോപാലന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ പി രാജ്‌മോഹന്‍,വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.jpg)
0 comments