തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയത്. 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണവും പ്രതിപക്ഷ നേതാവിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനാണ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങവേ ആഭ്യന്തരമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഒരുമിച്ചു പോയാല്‍ മാത്രമേ ഭരണം അര്‍ത്ഥ പൂര്‍ണമാവുകയുള്ളൂ. ഇക്കാര്യത്തില്‍ യോജിച്ച മുന്നേറ്റമാണ് താന്‍ ആഗ്രഹിക്കുന്നത്. വി.എസ്. എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സി. ബി. ഐ.യ്ക്ക് വിടുന്നതില്‍ സര്‍ക്കാരിന് അനുകൂല തീരുമാനമാണുള്ളത്. സി. ബി. ഐ. അന്വേഷണത്തിന് സര്‍ക്കാരിന് പൂര്‍ണ സമ്മതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

0 comments