വാഷിങ്ടണ്‍: അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി, രഹസ്യകമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തകര്‍ക്കാനുള്ള കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്നതായി വാര്‍ത്ത. മറ്റുരാജ്യങ്ങളുടെ ചാരപ്രവര്‍ത്തനങ്ങളും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുംവരെ ചോര്‍ത്തിയെടുക്കാന്‍ പുതിയ കമ്പ്യൂട്ടറിലൂടെ അമേരിക്കയ്ക്ക് കഴിയുമെന്ന് വാഷിങ്ടണ്‍പോസ്റ്റ് പത്രം റിപ്പോര്‍ട്ടുചെയ്യുന്നു. മുന്‍ സി.ഐ.എ. ജീവനക്കാരനും കമ്പ്യൂട്ടര്‍ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് പത്രം വാര്‍ത്തനല്‍കിയത്.
ഒരേസമയം ഒന്നിലധികം കണക്കുകൂട്ടലുകള്‍ നടത്താന്‍ ശേഷിയുള്ളതാണ് അമേരിക്ക വികസിപ്പിക്കുന്ന 'ക്വാണ്ടം കമ്പ്യൂട്ടര്‍'. രഹസ്യവിവരങ്ങള്‍ സൂക്ഷിക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം കോഡുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള കമ്പ്യൂട്ടറാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഇത്തരമൊരു കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

0 comments