നെടുമ്പാശ്ശേരി: കഴിഞ്ഞ 9 മാസത്തിനുള്ളില്‍ കൊച്ചി വിമാനത്താവളത്തില്‍ 27610 ഗ്രാം കള്ളക്കടത്ത് സ്വര്‍ണം പിടികൂടി. 75 പേരില്‍ നിന്നുമായാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. കൂടുതല്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നതിന് ഏഴുപേര്‍ അറസ്റ്റിലായി. പതിവായി സ്വര്‍ണം കടത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാളെ കോഫേപോസെ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി.
നവംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയിരിക്കുന്നത്. 11210 ഗ്രാം സ്വര്‍ണം 55 പേരില്‍ നിന്നുമായി പിടികൂടി. മൊത്തം 757 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ് അറിയിച്ചു.
ഒമ്പത് മാസത്തിനിടെ നികുതി അടച്ച് 74.47 കോടി രൂപയുടെ സ്വര്‍ണം വിദേശത്തുനിന്നും കൊച്ചിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 3204 പേരാണ് ഇത്രയും വിലയുടെ സ്വര്‍ണം കൊണ്ടുവന്നിരിക്കുന്നത്. നികുതിയിനത്തില്‍ 760 ലക്ഷം രൂപ സര്‍ക്കാറിനു ലഭിച്ചു.

0 comments