ഒളിച്ചോടിയ യുവതി നേരിട്ട് ഹാജരായി കോടതിയില്‍ നിന്ന് കാമുകനോടൊപ്പം പോയി

കാഞ്ഞങ്ങാട്: ഒന്നരയാഴ്ച മുമ്പ് ഒളിച്ചോടിയ യുവതി കോടതിയില്‍ നേരിട്ട് ഹാജരായി.
ഡിസംബര്‍ 21 ന് അരയിയിലെ യഹ്‌യയുടെ മകന്‍ നിഷാദി(23)നൊടൊപ്പം ഒളിച്ചോടിയ ചോയ്യങ്കോട്ടെ അബ്ദുള്‍ റഫീക്കിന്റെ മകള്‍ റയിസയാണ് (19) കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട് ) കോടതിയില്‍ ഹാജരായത്.

റയിസയുടെ മാതാപിതാക്കള്‍ ഗള്‍ഫിലാണ്.പിതൃസഹോദരന്റെയും ഭാര്യയുടെയും സം രക്ഷണത്തിലാണ് റയിസ താമസിച്ചിരുന്നത്. ഡിഗ്രി പാസായ റയിസ അരയിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന നിഷാദുമായി പ്രണയത്തിലാവുകയും ഡിസംബര്‍ 21 ന് ഒളിച്ചോടുകയുമായിരുന്നു. ഇതിന തുടര്‍ന്ന് പിതൃസഹോദരന്‍ കുഞ്ഞബ്ദുള്ള നീലേശ്വ രം പോലീസില്‍ പരാതി നല്‍കി. ഇതിനിടയിലാണ് ശനിയാഴ്ച റയിസ കോടതിയില്‍ ഹാജരായത്.

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും നിഷാദുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും റയിസ കോടതിയെ അറിയിച്ചു. റയിസക്ക് പ്രായപൂര്‍ത്തിയായതിനാല്‍ കോടതി സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ റയിസ കാമുകനൊടൊപ്പം വാഹനത്തില്‍ കയറി സ്ഥലം വിട്ടു.

റയിസ കോടതിയില്‍ ഹാജരാകുന്ന വിവരമറിഞ്ഞ് പിതൃസഹോദരന്‍ കുഞ്ഞബ്ദുള്ളയും ഭാര്യയും കോടതിയിലെത്തിയിരുന്നു. തങ്ങളോടൊപ്പം വരണമെന്ന് അവര്‍ കേ ണപേക്ഷിച്ചിട്ടും റയിസ അത് അനുസരിക്കാതെകാമുകനൊടൊപ്പം പോവുകയായിരുന്നു.
Tags: , , , , , , , , , , ,

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply