കാസര്‍കോട് : ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ ശിശു വിവാഹ നിരോധന നിയമ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ലിസ്സി ജോസ് അറിയിച്ചു.
കളക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബോധവല്‍ക്കരണ പരിപാടി നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
വനിതകള്‍ വിവാഹ ചതിക്കുഴിയില്‍ വീണു പോകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടും കല്ല്യാണം കഴിക്കാന്‍ പോകുന്ന യുവതീ, യുവാക്കള്‍ക്ക് മാനസിക തയ്യാറെടുപ്പിനുമായി വിവാഹ പൂര്‍വ്വ കോഴ്‌സ് സംഘടിപ്പിക്കുമെന്നും ലിസ്സി ജോസ് പറഞ്ഞു. ജില്ലയില്‍ നിന്നും കോഴ്‌സില്‍ പങ്കെടുക്കാന്‍ 100 യുവതീ, യുവാക്കള്‍ തയ്യാറാകുന്നുണ്ടെങ്കില്‍ ജില്ലയില്‍ തന്നെ ഏകദിന കോഴ്‌സോ, ത്രിദിന കോഴ്‌സോ സംഘടിപ്പിക്കാന്‍ കമ്മീഷന്‍ തയ്യാറാണ്.
ജില്ലയില്‍ പഞ്ചായത്ത്തലത്തില്‍ ജാഗ്രതാ സമിതികള്‍ പുനരുജ്ജിവിപ്പിക്കാന്‍ നടപടി എടുക്കും. ഇത് സംബന്ധിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടുമായി ചര്‍ച്ച ചെയ്യും. ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനായി വനിതാ കമ്മീഷന്‍ അംഗവുമായി ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.

0 comments