ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം വിവാഹിതനായി

വാഷിങ്ടണ്‍: ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമും കാമുകി പ്രിയ രുഞ്ചലും വിവാഹിതരായി. അമേരിക്കയില്‍ രുഞ്ചലയ്‌ക്കൊപ്പം അവധിക്കാലം ചിലവിടുന്നതിനിടയിലായിരുന്നു വിവാഹവും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹവാര്‍ത്ത സ്ഥിരികരിച്ചത് ട്വിറ്ററിലൂടെ ജോണ്‍ ഏബ്രഹാം തന്നെയാണ്. എല്ലാവര്‍ക്കും നല്ല പുതുവര്‍ഷം നേരുന്നു, സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയുമാകട്ടെ ഈ വര്‍ഷം സ്‌നേഹത്തോടെ ജോണും പ്രിയ ഏബ്രഹാമും എന്നായിരുന്നു ട്വീറ്റ്.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ പ്രിയയും ജോണും കണ്ടുമുട്ടുന്നത് 2010 ഡിസംബറില്‍ മുംബൈയില്‍ വച്ചാണ്.
Tags: ,

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply