ഷാര്‍ജ മലയാളിസമാജം പുതുവര്‍ഷം ആഘോഷിച്ചു

ഷാര്‍ജ: മലയാളിസമാജം ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ക്രിസ്മസ്-പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടനും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമായ രാജീവ്പിള്ള മുഖ്യാതിഥിയായി. ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍ ക്രിസ്മസ് സന്ദേശം നല്കി. അബ്ദുള്‍ വാഹിദ്, ശോഭാ ഉണ്ണികൃഷ്ണക്കുറുപ്പ്, ക്രിസ്റ്റീന തോമസ് എന്നിവര്‍ സംസാരിച്ചു. അബ്രഹാം ചാക്കോ സ്വാഗതവും മാത്യു അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.
Tags: , ,

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply