കാമുകന്റെ കിടപ്പറയില്‍ നിന്ന് പെറ്റമ്മക്ക് പുതുവത്സരാശംസകള്‍

നീലേശ്വരം: കാമുകന്റെ കിടപ്പറയില്‍ നിന്ന് പെറ്റമ്മക്ക് മൊബൈലിലേക്ക് മകള്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു. നാല് ദിവസം മുമ്പ് കരിന്തളം പാലിയോട്ടിയില്‍ നിന്നും തമിഴ്‌നാട്ടുകാരനായ തേപ്പ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയ പത്തൊമ്പതുകാരിയാണ് മാതാവിന് പുതുവത്സരാശംസാ സന്ദേശം അയച്ചത്. ഒപ്പം താന്‍ ചെന്നൈയില്‍ ഉണ്ടെന്നും ഇനി അന്വേഷിക്കേണ്ടതില്ലെന്നും മകള്‍ ഓര്‍മ്മിപ്പിച്ചു.

യുവതിക്ക് വീട്ടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് കല്ല്യാണം ആലോചിച്ചിരുന്നു. എന്നാല്‍ ഏറെ നാളായി മടിക്കൈ സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായി പ്രണയത്തിലായതിനാല്‍ വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചന യുവതി തള്ളി. കെ എസ് ആര്‍ ടി സി ജീവനക്കാരനുമായുള്ള പ്രണയം തുടരുന്നതിനിടയില്‍ തൃക്കരിപ്പൂര്‍ വടശ്ശേരി സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവറുമായി അടു ത്തു.ഇയാളുമായി ജനുവരി 15ന് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഇതിനിടയിലാണ് തമിഴ്‌നാട്ടുകാരനായ തേപ്പ് തൊഴിലാളിയോടൊപ്പം യുവതി നാടുവിട്ടത്. രണ്ടാഴ്ചയിലൊരിക്കല്‍ മനസ് മാറുന്ന യുവതി അണ്ണാച്ചിയോടൊപ്പം എത്ര കാ ലം പൊറുക്കുമെന്നാണ് നാട്ടുകാരുടെ സംശയം. ജനുവരി 15ന് വിവാഹം നടത്താന്‍ നിശ്ചയിച്ച തൃക്കരിപ്പൂരിലെ കാമുകന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി തുടങ്ങിയിട്ടുണ്ട്. കല്ല്യാണ ഒരുക്കങ്ങള്‍ക്കായി അരലക്ഷത്തോളം രൂപ മുടക്കിയെന്നും നഷ്ട പരിഹാരം വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.തമിഴ്‌നാട്ടുകാരന്‍ നാളുകളായി കരിന്തളത്ത് തേപ്പ് ജോലി ചെയ്തുവരികയായിരുന്നു.
Tags: , , , , , , , ,

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply