ദൃശ്യത്തിന്റെ വിജയം സമ്മാനിച്ച വഴികളിലൂടെ ജീത്തുവും പൃഥിയും വീണ്ടും

ദൃശ്യത്തിന്റെ വിജയം സമ്മാനിച്ച വഴികളിലൂടെ സംവിധായകന്‍ ജീത്തുജോസഫ് പുതിയ വര്‍ഷത്തിലും ചലച്ചിത്ര ലോകത്ത് സജീവമാകുന്നു. 2014ലെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമെന്ന് ജീത്തു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
പുതുവര്‍ഷത്തില്‍ രണ്ടു സിനിമകള്‍ ജിത്തുജോസഫിന്റെതായി എത്തുമൊണ് അറിയിച്ചിരിക്കുന്നത്. അതില്‍ ആദ്യ ചിത്രത്തില്‍ നായകനെ തീരുമാനിച്ചിട്ടില്ല.

‘മെമ്മറീസി’നു ശേഷം പൃഥ്വിയും ജീത്തുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും. ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെയായിരുന്നു കഴിഞ്ഞ റമദാന് മെമ്മറീസ് തീയറ്ററുകളിലത്തെിയത്. എന്നാല്‍ ദിവസങ്ങള്‍ക്കക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജിത്തുജോസഫ് തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ പൃഥിരാജിന്റെഅഭിനയ സാധ്യത വര്‍ധിപ്പിച്ച വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു സാം അലക്സ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍. അതുകൊണ്ട് തന്നെ പൃഥ്വി-ജീത്തു കൂട്ടുകെട്ട് വീണ്ടും വരുമ്പോള്‍ മികച്ചൊരു സിനിമതന്നെയാകും ഈ വര്‍ഷമുമുണ്ടാകുകയെന്നതില്‍ സംശയം വേണ്ട.

കഴിഞ്ഞവര്‍ഷം ജീത്തുവിന്റെതായി പുറത്തിറങ്ങിയ രണ്ടു സിനിമകളും ബോക്സ് ഓഫീസ് ഹിറ്റും പ്രക്ഷകപ്രശംസയും നേടിയിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഉത്തരവാദിത്തം വര്‍ധിച്ചുവെന്നും പ്രേക്ഷകര്‍ കൂടുതല്‍ ഇനി പ്രതീക്ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ ദൃശ്യത്തിനേക്കാളും മികവുറ്റസിനിമകളിലേക്കാണ് തന്റെഇനിയുള്ള യാത്രയെന്നും സംവിധായകന്‍ പറയാതെതന്നെ വ്യക്തമാക്കുന്നുണ്ട്.
Tags:

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply