ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രചിച്ച ‘ഫ്ളാഷസ് ഓഫ് തോട്ട്’ 2013 ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെി. ഇതു സംബന്ധിച്ച വോട്ടെടുപ്പില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്തത് ശൈഖ് മുഹമ്മദിന്‍െറ പുസ്തകമാണെന്ന് ‘അല്‍ ബയാന്‍’ അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
2013 ഫെബ്രുവരിയില്‍ നടന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സദസ്സുമായുള്ള സംവാദത്തില്‍ ശൈഖ് മുഹമ്മദ് പങ്കുവെച്ച ചിന്തകളാണ് ഇംഗ്ളീഷില്‍ ‘ഫ്ളാഷസ് ഓഫ് തോട്ട്’ എന്ന പേരില്‍ പുസ്തകമായി ഇറക്കിയത്.
‘ധാരാളം പരിചയസമ്പത്തുള്ള,വിജയിച്ച ഒരു അറബ് നേതാവില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുള്ള അവസരമാണ് ഈ പുസ്തകമെന്ന് ഞാന്‍ എന്‍െറ മക്കളോടും യുവാക്കളോടും ഉന്നത സര്‍ക്കാര്‍ തസ്തികയില്‍ ഇരിക്കുന്ന സഹോദരങ്ങളോടും പറയുന്നതായി പുസ്തകത്തിന്‍െറ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു.
ശൈഖ് മുഹമ്മദിന്‍െറ വ്യക്തിത്വവും ഭരണപാടവവും ഉള്‍ക്കാഴ്ചകളുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പുസ്തകം അദ്ദേഹത്തിന്‍െറ നേതൃത്വ തത്വചിന്തകളും വെളിപ്പെടുത്തുന്നുണ്ട്. മാനേജ്മെന്‍റ്, സര്‍ഗാത്മകത, വെല്ലുവിളികള്‍ ഏറ്റെടുക്കല്‍, അഭിലാഷങ്ങള്‍, പ്രചോദനങ്ങള്‍, വിജയം തുടങ്ങി 30 ലേറെ വിഷയങ്ങളാണ് പുസ്തകം പ്രതിപാദിക്കുന്നത്. വ്യക്തിപരമായ ആഖ്യാനങ്ങളും കുട്ടിക്കാല ഓര്‍മകളും മുതല്‍ കുതിരക്കമ്പവും ഫുട്ബാളും കവിതയും വരെ വൈവിധ്യങ്ങളുടെ സമാഹാരം കൂടിയാണ് പുസ്തകത്തിന്‍െറ ഉള്ളടക്കം. അറബിയിലുള്ള മൂലകൃതി പിന്നീട് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു.
ശൈഖ് മുഹമ്മദിന്‍െറ ഏറെ പ്രശസ്തമായ ‘റുഅ്യതീ’ എന്ന ഗ്രന്ഥം കഴിഞ്ഞമാസം മലയാളത്തില്‍ പ്രസിദ്ധകരിച്ചിരുന്നു. ‘ഗള്‍ഫ് മാധ്യമം’ ദുബൈ വേള്‍ഡ് ട്രേഡ് സെന്‍റില്‍ നടത്തിയ ‘എന്‍െറ സ്വന്തം മലയാളം’ സംസ്കാരികോത്സവത്തില്‍ ദുബൈ രാജകുമാരന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മലയാള സാഹിത്യത്തിലെ പെരുന്തച്ചനായ എം.ടി.വാസുദേവന്‍ നായര്‍ക്ക് ആദ്യപ്രതി നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

0 comments